Athachamayam: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം

നിറക്കാഴ്ച്ചകളാല്‍ സമ്പന്നമായി തൃപ്പൂണിത്തുറ അത്തച്ചമയം(Tripunithura athachamayam). ഓണത്തിന്റെ വരവറിയിച്ചുള്ള അത്തം ഘോഷയാത്ര രാജനഗരിയെ ഉത്സവ ലഹരിയിലാക്കി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നഗരസഭയുടെ നേതൃത്വത്തില്‍, ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം വിപുലമായി ആഘോഷിക്കുന്നത്.

നകാര, പല്ലക്ക്, നാദസ്വരം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍,75 ഓളം കലാരൂപങ്ങള്‍ 14 നിശ്ചല ദൃശ്യങ്ങള്‍ അങ്ങനെ സര്‍വ്വപ്രൗഢിയോടെയായിരുന്നു അത്തം ഘോഷയാത്ര രാജവീഥിയിലൂടെ കടന്നുപോയത്. തൃപ്പൂണിത്തുറയില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തിന്റെ ആര്‍പ്പുവിളികള്‍ക്കു നടുവിലൂടെ ഓണ വിളംബര ഘോഷയാത്ര മുന്നേറി.

മത സൗഹാര്‍ദത്തിന്റെ പൈതൃകം പേറിയുള്ള സാംസ്‌ക്കാരിക ഘോഷയാത്ര തൃപ്പൂണിത്തുറ അത്തം നഗറില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി അത്തം നഗറില്‍ത്തന്നെയാണ് സമാപിച്ചത്.മഴ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് അത്തം ഘോഷയാത്ര തുടങ്ങിയത്. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം തോമസ് ചാഴികാടന്‍ എം പിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം അനൂപ് ജേക്കബ്. എം എല്‍ എ അത്തപ്പതാക ഉയര്‍ത്തി. തുടര്‍ന്നായിരുന്നു വര്‍ണ്ണ ശബളമായ ഘോഷയാത്ര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News