Bhavana: ‘ഭാവന ദശലക്ഷകണക്കിന് ആളുകള്‍ക്ക് മാതൃകയാണ്’; സ്‌നേഹ വാക്കുകള്‍ കേട്ട് നിറകണ്ണുകളോടെ ഭാവന

നടി ഭാവനയെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ താരത്തെ ചടങ്ങിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. തന്നെക്കുറിച്ചുള്ള സ്‌നേഹവാക്കുകള്‍ നിറകണ്ണുകളോടെ കേട്ടിരിക്കുന്ന ഭാവനയെയും വിഡിയോയില്‍ കാണാം.

‘കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ആയിരക്കണക്കിന് വീടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും നിങ്ങള്‍ ഒരു യഥാര്‍ത്ഥ മാതൃകയും പ്രചോദനത്തിന്റെ ഉറവിടവുമാണ്. ഭാവന, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളില്‍ വളരെയധികം ക്യാരക്ടറും ശക്തിയും ധൈര്യവും കണ്ടെത്തുന്നു. ഞങ്ങള്‍ ആഴത്തില്‍ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുണങ്ങളാണിവ. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാ മനുഷ്യരെയും മികച്ച വ്യക്തികളാക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്നവയാണ്’, സ്വാഗതപ്രസംഗത്തില്‍ പറഞ്ഞതിങ്ങനെ.

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനാണ് ഭാവന കോഴിക്കോട്ട് എത്തിയത്. ‘കൂട്ടുകാരിയുടെ ഭര്‍ത്താവാണ് ഈ പരിപാടിയെക്കുറിച്ച് ആദ്യം പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാന്‍ വേദിയില്‍ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോള്‍, നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ ഏറെ സന്തോഷം’, ഭാവന പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here