ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍

ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2020-ല്‍ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങളേത്തുടര്‍ന്നാണ് നടപടി.ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ കെ.ആര്‍.കെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമാല്‍ ഖാനെതിരെ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 294, 500, 501, 505, 67, 98 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദുബൈയില്‍ നിന്ന് മുംബൈയില്‍ മടങ്ങിയെത്തിയ നടനെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്തതിന് പുറകെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ കമാല്‍ ഖാനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News