ഗുലാം നബി ആസാദിന് പിന്തുണ;കശ്മീര്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി|Congress

(Ghulam Nabi Azad)ഗുലാം നബി ആസാദിനെ പിന്തുണച്ച് കശ്മീര്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി.

ഗുലാം നബി ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉള്‍പ്പെടെ 50 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.

എ കെ ആന്റണിയെ പരിഹസിച്ച് ഗുലാം നബി ആസാദ്|Ghulam Nabi Azad

(AK Antony)എ കെ ആന്റണിയെ പരിഹസിച്ച് ഗുലാം നബി ആസാദ്(Ghulam Nabi Azad). എ കെ ആന്റണി മാറ്റം ആഗ്രഹിക്കാത്ത ആളാണെന്ന് ഗുലാം നബി ആസാദ് പരിഹസിച്ചു.

രാജിയെ കുറിച്ച് എ കെ ആന്റണിയോട് സംസാരിച്ചില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് രീതിയോട് യോജിപ്പ് ഇല്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. ഹിന്ദു വോട്ട് കോണ്‍ഗ്രസിനൊപ്പമില്ല, പിന്നല്ലേ മുസ്ലിം വോട്ടെന്നും അദ്ദേഹം പരിഹസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News