Vizhinjam: 15 ദിവസം പിന്നിട്ട് വിഴിഞ്ഞം സമരം; സമര സമിതി പ്രതിനിധികളുമായുള്ള ചര്‍ച്ച ഇന്ന്

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് മുന്നില്‍ നടക്കുന്ന സമരം 15 ദിവസം പിന്നിട്ടു. ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമര സമിതി. അതേസമയം സമരക്കാരുടെ പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി ഇന്ന് ചര്‍ച്ച നടത്തും(Vizhinjam strike).

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കണമന്നാവിശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന തുറമുഖ സമരം പതിനഞ്ച് ദിവസം പിന്നിട്ടു. ഇന്ന് അഞ്ചുതെങ്ങ്, ചമ്പാവ്, അയരത്തുരുത്തി ഇടവകകളിലെ വിശ്വാസികളാണ് സമരത്തിന് എത്തിയത്.
തുറമുഖ കവാടത്തിന് മുന്‍ വശം സ്ഥാപിച്ച പോലീസ് ബാരിക്കേഡ് മറികടന്ന് സമരക്കാര്‍ തുറമുഖ നിര്‍മ്മാണ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സമര സമിതിയെ ഔദ്യോഗികമായ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും രേഖാമൂലം അറിയിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ പറഞ്ഞു.

വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഈ മാസം 31 വരെ സമരം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സെപ്റ്റംബര്‍ 4 വരെ സമരം തുടരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നിരാഹാര സമരം തുടങ്ങിയെങ്കിലും ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

സമര സമിതി പ്രതിനിധികളുമായുള്ള ചര്‍ച്ച ഇന്ന് നടത്തും. മന്ത്രിമാരായ വി അബ്ദുറഹിമാന്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിമായിരിക്കും ഇന്ന് ചര്‍ച്ച . തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രിമാര്‍ സമരക്കാരെ ധരിപ്പിക്കും. മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News