Perinthalmanna: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടുപേര്‍ പിടിയില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍(Perinthalmanna) 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍(Arrest). കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹവാല പണവുമായി രണ്ടു പേര്‍ പിടിയിലായത്. എറണാകുളം തലക്കോട്, കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സഹായിയായി വാഹനത്തില്‍ ഉണ്ടായിരുന്ന സുമേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ തൂതയില്‍വെച്ച് വാഹന പരിശോധനക്കിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു. ഇന്നോവ കാറിന്റെ സീറ്റുകളുടെ താഴെയായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. സീറ്റിനുതാഴെ ഫൂട്ട് ഭാഗത്ത് മാറ്റ് കൊണ്ട് മറച്ച നിലയില്‍ സൂക്ഷിച്ചിരുന്ന 63 ലക്ഷം രൂപയുടെ അനധികൃത കുഴല്‍പ്പണമാണ് പൊലീസ് കണ്ടെടുത്തത്. ബെന്നറ്റായിരുന്നു വാഹനം ഓടിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്ന പണമാണിതെന്ന് ഇവര്‍ പൊലീസിന് മൊഴിനല്‍കി.

വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഹവാലക്കടത്ത് വര്‍ധിച്ചതോടെ പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് വാഹന പരിശോധന കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News