‘ഇത് പപ്പടം ഇല്ലാത്ത തല്ല്’; വൈറലായി ക്യാപ്ഷന്‍

ജിയോ ബേബി സംവിധാനത്തിലെത്തിയ ചിത്രമാണ് ‘ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്’. സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ പുതിയ പോസ്റ്ററും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സിനിമയുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരു തല്ലു രംഗമാണ് പോസ്റ്ററിലുള്ളത്. ‘ഇത് പപ്പടം ഇല്ലാത്ത തല്ല്’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റര്‍. ആലപ്പുഴയിലെ മുട്ടത്ത് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് കൂട്ടത്തല്ല് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 26നാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.  ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel