രാഷ്ട്രീയത്തില്‍ പ്രവേശിച്ചശേഷം കേജ്രിവാള്‍ ആദര്‍ശവും ആശയവും മറന്നു: അണ്ണാ ഹസാരെ

ദില്ലിയിലെ മദ്യ നയ അഴിമതിയില്‍ നിരാശ പ്രകടിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ . വിഷയത്തില്‍ അദ്ദേഹം ദില്ലി മുഖ്യമന്ത്രിയും അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കി. ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് നിലവില്‍ വന്ന ആം ആദ്മി പാര്‍ട്ടിയും രാജ്യത്തെ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ മാറിയെന്ന് കത്തില്‍ പറയുന്നു.

രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷം അരവിന്ദ് കെജ്രിവാള്‍ ആശയങ്ങള്‍ മറന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു . മദ്യത്തിന്റെ ലഹരി പോലെ രാഷ്ട്രീയ അധികാരത്തിനും അതിന്റെ ലഹരിയുണ്ട്. കെജ്രിവാളും ആ ശക്തിയുടെ ലഹരിയിലാണെന്ന് തോന്നുന്നു എന്നും അണ്ണാ ഹസാരെ കത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News