Lokayuktha: ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി

ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. ലോകായുക്ത ഒരു കോടതിക്ക് തുല്യമാണ് എന്ന് കരുതാൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും ലോകായുക്ത നിയമത്തിന്‍റെ 14ആം വകുപ്പ് നിലനില്‍ക്കില്ലെന്നും മന്ത്രി പി രാജീവ് സഭയിൽ പറഞ്ഞു.

സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമാണു ബിൽ സഭയിൽ മടങ്ങിയെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും.

അതേസമയം,നിയമത്തെ ഇല്ലായ്മ ചെയ്യുന്നതിന് കൂട്ടു നിൽക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സഭാ നടപടി പ്രതിപക്ഷം ബഹിഷ്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News