Electronic City: എല്ലാ നഗരങ്ങളിലും ഇലക്ട്രോണിക് സിറ്റികള്‍ വരണമെന്നാണ് ആഗ്രഹം: രാജീവ് ചന്ദ്രശേഖര്‍

എല്ലാ നഗരങ്ങളിലും ഇലക്ട്രോണിക് സിറ്റികള്‍(Electronic City) വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍(Rajeev Chandrashekhar). കേരളത്തിലും പുതിയ സംരംഭങ്ങള്‍ വരണം. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിനേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സംരംഭങ്ങള്‍ വരുന്നുണ്ട്. കേരളത്തില്‍ നിക്ഷേപം കൊണ്ടു വരാനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്ക്ണമെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട് പറഞ്ഞു.

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് വിലക്കില്ല; കേന്ദ്ര മന്ത്രാലയം

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍(Chinese phone) രാജ്യത്ത് വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍(Rajeev Chandrasekhar). ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ ഭാഗത്ത് നിന്നും സംഭവനകള്‍ നല്‍കേണ്ടതുണ്ടെന്നും അതിനര്‍ത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

‘12,000 രൂപയില്‍ താഴെ വരുന്ന ഹാന്‍ഡ്സെറ്റുകള്‍ക്കായുള്ള കംപോണന്റ്സ് മാത്രം വിപണിയില്‍ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

300 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക് നിര്‍മാണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 2025-26 വര്‍ഷത്തോടെ 120 ബില്യണ്‍ യുഎസ് ഡോളര്‍ കയറ്റുമതിക്കും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News