ഉറക്കം ഒരു മണിക്കൂര്‍ കുറഞ്ഞാല്‍ പോലും പെരുമാറ്റത്തില്‍ മനസിലാകും

ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ശരിയായ ഉറക്കം ലഭിക്കാതെവരുമ്പോള്‍ പല ആരോഗ്യപ്രശ്നങ്ങളും നമ്മളെ അലട്ടാറുണ്ട്. ഇതിനപ്പുറം മറ്റ് ആളുകളോടുള്ള നമ്മുടെ സമീപനത്തില്‍ വരെ ഉറക്കം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

പുതിയ പഠനമനുസരിച്ച് ഉറക്കമില്ലാത്ത രാത്രികള്‍ നിങ്ങളെ കൂടുതല്‍ സ്വാര്‍ത്ഥരാക്കും. ഉറക്കം ഒരു മണിക്കൂര്‍ കുറഞ്ഞാല്‍ പോലും മറ്റൊരാള്‍ക്ക് പ്രയോജനകരമായ ഒരു കാര്യം ചെയ്യാനുള്ള നമ്മുടെ തീരുമാനത്തെ അത് ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂന്ന് വ്യത്യസ്ത പഠനങ്ങളിലൂടെയാണ് ഉറക്കത്തെക്കുറിച്ചും ഉറക്കക്കുറവ് മൂലമുള്ള പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കിയത്. ദീര്‍ഘനേരം ഉറങ്ങുന്നതുമാത്രമല്ല നല്ല ഉറക്കം കിട്ടുന്നതും ആളുകളുടെ സ്വാഭാവത്തെ സ്വാധീനിക്കുന്ന ഘടകമാണെന്നാണ് ഗവേഷകര്‍ പറയുനന്നത്.

‘ഉറക്കം നഷ്ടപ്പെടുന്നത് നമ്മളിലെ സാമൂഹികവും വൈകാരികവുമായ ഇടപെടലുകളെ മാറ്റുമെന്നാണ് ?ഗവേഷകര്‍ പറയുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ വൈകല്യങ്ങളും പൊണ്ണത്തടി പോലുള്ള ശാരീരിക അസ്വസ്ഥതകളും ഉറക്കക്കുറവ് മൂലം ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News