ഏഷ്യാ കപ്പ്; നാളെ ഇന്ത്യയുടെ പോരാട്ടം ഹോങ്കോങ്ങിനെതിരെ

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തുടര്‍ ജയം തേടി ഇന്ത്യ നാളെ ഹോങ്കോങ്ങിനെ നേരിടും. രാത്രി 7:30 ന് ഷാര്‍ജ സ്റ്റേഡിയത്തിലാണ് മത്സരം.

കുഞ്ഞന്മാരായ ഹോങ്കോങ്ങിനെ നേരിടുമ്പോള്‍ വന്‍ മാര്‍ജിനിലുള്ള ജയത്തില്‍ കുറഞ്ഞൊന്നും രോഹിതും സംഘവും ലക്ഷ്യമിടുന്നില്ല. പാകിസ്താനെ 5 വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറുമെല്ലാം തകര്‍പ്പന്‍ ഫോമിലാണ്.

വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും മികച്ച തുടക്കം സമ്മാനിച്ചാല്‍ ഹോങ്കോങ്ങിനെതിരായ മത്സരം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കും.അതേസമയം യോഗ്യതാ മത്സരങ്ങള്‍ ജയിച്ചെത്തുന്ന ഹോങ്കോങ്ങ് ടീമിന് ഇത് നാലാം ഏഷ്യാ കപ്പാണ്. നിസ്‌കാത് ഖാന്‍ നയിക്കുന്ന ടീമില്‍ പ്രതിഭകളുടെ നിര തന്നെ ഉണ്ട്. ബാബര്‍ ഹയാത് , കിഞ്ചിത് ഷാ , ഹമേദ് ഖാന്‍ , ഐസാസ് ഖാന്‍ , അര്‍ഷദ് മുഹമ്മദ്, യാസിം മുര്‍ത്താസ എന്നിവരാണ് ബാറ്റിംഗിലെ പോരാളികള്‍.എഹ്‌സാന്‍ ഖാന്‍ എന്ന വെറ്ററന്‍ ഓഫ്‌സ്പിന്നറുടെ സാനിധ്യമാണ് ബോളിംഗ് നിരയുടെ ശക്തി.

മുന്‍ അയര്‍ലന്‍ഡ് ഇന്റര്‍നാഷണല്‍ ട്രെന്റ് ജോണ്‍സ്റ്റനാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഇതിന് മുമ്പ് 2 തവണ ഹോങ്കോങ്ങിനെതിരെ മുഖാമുഖം വന്നപ്പോള്‍ രണ്ട് തവണയും ഇന്ത്യക്കായിരുന്നു ജയം. ഏതായാലും ഷാര്‍ജയിലെ ആരാധകര്‍ കട്ട വെയ്റ്റിംഗിലാണ്. ബൌണ്ടറികളുടെയും സിക്‌സറുകളുടെയും മാലപ്പടക്കത്തിന് തിരികൊളുത്തുന്ന ടീം ഇന്ത്യയുടെ മാസ്മരിക ഇന്നിങ്‌സിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here