Lithara: ലിതാരയുടെ മരണം: കോച്ച് രവി സിംഗിന്റെ ആളുകൾ ഭീഷണിപ്പെടുത്തിയതായി അമ്മ

ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാര(kc lithara)യുടെ മരണത്തിൽ കേസ് പിൻവലിക്കാൻ കോച്ച് രവി സിംഗിന്റെ ആളുകൾ ഭീഷണിപ്പെടുത്തിയതായി പരാതി.

ഹിന്ദി(hindi) സംസാരിക്കുന്ന രണ്ട് പേർ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് ലിതാരയു ടെ അമ്മ(mother)യുടെ പരാതി. കേസ് പിൻവലിക്കണമെന്നാണ് ആവശ്യം. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും കുടുംബം പറഞ്ഞു. വീട്ടുകാർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി.

ഏപ്രിൽ 26 നാണ് ലിതാരയെ പാറ്റ്നയിൽ തന്റെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാസ്കറ്റ് ബോൾ കോച്ച് രവി സിംഗ് മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് ലിതാരയുടെ മരണത്തിന് പിന്നാലെ വീട്ടുകാർ പരാതി നൽകിയിരുന്നു.

വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളിൽ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News