Jammukashmir: ജമ്മുകശ്‌മീരിൽ പൊലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

ജമ്മുകശ്‌മീരിലെ(jammukashmir) ഷോപ്പിയാനിൽ സൂരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ഇരുവരും ലഷ്കറെ തൊയിബ അംഗങ്ങളാണ്.

നക്ബാൽ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ ഭീകരർ(terrorists) ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസും സുരക്ഷാസേനയും വ്യാപക തിരച്ചിൽ നടത്തുകയാണ്.

Teesta Setalvad: ടീസ്തയുടെ ജാമ്യം; രണ്ടുദിവസം കഴിഞ്ഞ് പരിഗണിക്കും

ടീസ്ത സെതൽവാദി(Teesta Setalvad)ന്റെ ജാമ്യാപേക്ഷ രണ്ട് ദിവസത്തിനകം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്(UU Lalit). ഭരണഘടന ബെഞ്ചിലെ നടപടികൾ നീണ്ടു പോയതിനാൽ കേസ് പരിഗണിക്കാനുള്ള ബഞ്ച് രൂപീകരിക്കാൻ സാധിച്ചില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.

കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ്കുറ്റങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News