കംപ്യുട്ടര്‍ ഉപയോഗിക്കുന്നവരിലെ കഴുത്ത് വേദനയും പരിഹാരവും

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ സ്ഥിരമായി കണ്ടു വരുന്ന ഒന്നാണ് കഴുത്തു വേദന. ഇത്തരത്തിലുള്ള വേദനയ്ക്കു കാരണം മസിലുകള്‍ക്ക് ടെന്‍ഷന്‍ കൂടി ടൈറ്റായിട്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് കാരണം ഒരു പൊസിഷനില്‍ തന്നെ ഇരുന്ന സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കുറച്ചു മസില്‍സ് മാത്രം കൂടുതല്‍ സമയം ചുരുങ്ങി ഇരിക്കുകയും ആ മസില്‍ ഫൈബറിലേക്കുള്ള രക്ത ഓട്ടം കുറയുകയും രക്ത ഓട്ടം കുറയുന്നതു കാരണം ഓക്‌സിജനും ന്യൂട്രിഷന്‍ സപ്ലൈയും നഷ്ടമാവുകയും ആ മസിലുകള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്ത കാരണം റിലാക്‌സാകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഈ മസില്‍ ഫൈബറുകളുടെ കഴിവ് നഷ്ടപ്പെടുന്നതു കാരണം അതിന് ചുറ്റും കൂടിയിരിക്കുന്ന മസില്‍ ഫൈബറുകള്‍ ഈ മസിലിന്റെ ജോലി കൂടി ഏറ്റെടുക്കേണ്ടതായിട്ട് വരുന്നു.ഇത്തരത്തില്‍ എല്ലാ മസില്‍ ഫൈബറുകളും നഷ്ടമാകുന്നു.

ഈ ചുരുങ്ങിയിരിക്കുന്ന മസിലുകളെ തൊടുമ്പോള്‍ വേദന അനുഭവപ്പെടും. ഒരു മസിലില്‍ തന്നെ കൂടുതല്‍ മസില്‍ ഫൈബറുകള്‍ നഷ്ടപ്പെടുമ്പോള്‍ അത്തരത്തിലുള്ളവര്‍ക്ക് എപ്പോഴും വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ രക്തപരിശോധനയോ ലാബ് ടെസ്‌റ്റോ നിലവിലില്ല പക്ഷെ മസിലുകളില്‍ തൊട്ടു നോക്കുമ്പോള്‍ തന്നെ മസിലുകള്‍ കട്ടിയായിട്ടിരിക്കുന്നത് മനസിലാക്കാന്‍ സാധിക്കും.

വേദനവരാനുള്ള കാരണം

കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന തെറ്റായ പൊസിഷനില്‍

ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരിക്കുമ്പോള്‍

അമിത തണുപ്പുള്ള കാലാവസ്ഥയില്‍

ജീവിതത്തിലുണ്ടാകുന്ന സ്‌ട്രെസ്

തൈറോയ്ഡ് രോഗമുള്ളവര്‍

ചികിത്സാ രീതികള്‍

കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന രീതി മാറ്റുക

മസിലുകളില്‍ ചൂട് വയ്ക്കുക

ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തതിനു ശേഷം മരുന്നുകള്‍ കഴിക്കാവുന്നതാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News