Supremecourt: ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം വിലക്കി സുപ്രീംകോടതി

കർണാടക(karnataka)ത്തിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം വിലക്കി സുപ്രീംകോടതി(supremecourt). ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം നടത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനമാണ് സുപ്രീംകോടതി തടഞ്ഞത്. പ്രദേശത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ട സുപ്രീംകോടതി ഇക്കാര്യത്തിലെ അന്തിമ തീരുമാനം കർണാടക ഹൈക്കോടതിക്ക് വിട്ടു.

വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഈദ്ഗാഹ് മൈതാനത്ത് ഗണേഷ് ചതുർഥി ആഘോഷം നടത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനമാണ് വിവാദമായത്. ഇത് ശരിവെച്ചു കൊണ്ടായിരുന്നു കർണാടക ഹൈക്കോടതി ഡിവിഷൻ നെഞ്ചിന്റെ വിധി.

ഇത് ചോദ്യംചെയ്ത് വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത്. ഈദ്ഗാഹ് മൈതാനം വക്കഫ് ബോർഡിന്റേതല്ല ഇതിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് ആയിരുന്നു എന്നാണ് കർണാടക സർക്കാറിന്റെ പ്രധാനപ്പെട്ട വാദം. കഴിഞ്ഞ 200 വർഷത്തിനിടയിൽ മറ്റു മതവിഭാഗങ്ങളിൽ പെട്ടവരുടെ ആഘോഷങ്ങൾക്ക് ഈ മൈതാനം ഉപയോഗിച്ചിട്ടില്ലെന്നാണ് വക്കഫ് ബോർഡിന്റെ കോടതിയിൽ വാദിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വഖഫ് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ വാദിച്ചു. അതേസമയം ഇത് വഖഫ്
ബോർഡിന്റെ ഭൂമിയല്ല റവന്യൂ വകുപ്പിന്റെ ഭൂമിയാണെന്ന് കർണാടക സർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.

അത്തരം തീരുമാനങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി തൽക്കാലം ഗണേഷ് ചതുർത്തി ആഘോഷം ഈദ്ഗാഹ് മൈതാനത്ത് നടത്തേണ്ടതില്ലെന്ന് ഉത്തരവിട്ടു . പ്രദേശത്ത് തൽസ്ഥിതി തുടരട്ടെ എന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

ഭൂമി വഖഫ് ബോർഡിന്റേതാണോ സംസ്ഥാന സർക്കാരിന്റേതാണോ എന്നത് തീരുമാനിക്കാൻ കർണാടക ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. കർണാടക ഹൈക്കോടതി തീരുമാനമെടുക്കുന്നത് വരെ
ഈദ്ഗാഹ് മൈതാനത്ത് തൽസ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

ഈദ്ഗാഹ് മൈതാനത്ത് ഗണേഷ് ചതുർഥി നടത്താനുള്ള തീരുമാനത്തിന് പിന്നാലെ വലിയ പോലീസ് സന്യാഹമാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്. കേന്ദ്രസേനയും സുരക്ഷാക്രമീകരണങ്ങൾക്കായി വിന്യസിച്ചിരുന്നു. ഇത് പ്രദേശത്ത് വലിയൊരു സംഘർഷം ഉണ്ടാക്കിയേക്കാം എന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. അതെ സമയം കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കർണാടക സർക്കാറിന്റെ തീരുമാനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നുള്ള ആക്ഷേപം ഉയർന്നിരുന്നു. എന്തായാലും സുപ്രീംകോടതിയുടെ ഇന്നത്തെ ഇടപെടൽ കർണാടക സർക്കാരിന് വലിയ തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here