Telephone Exchange Case: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ(Telephone Exchange Case) പ്രതി കീഴടങ്ങി. മൂന്നാം പ്രതി കൃഷ്ണപ്രസാദാണ് കോഴിക്കോട് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി(court) റിമാൻ്റ് ചെയ്തു.

ക‍ൃഷ്ണപ്രസാദ്, കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

കേസിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. വയനാട്ടിലെ കൽപ്പറ്റയിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിന്‍റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 2021 സെപ്റ്റംബര്‍ 14-നാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ കടമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News