Magic academy: മാജിക് അക്കാദമിയിലെ വിദ്യാർത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം

കഴക്കൂട്ടം കിന്‍ഫ്ര പാർക്കില്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമി(magic academy)യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികള്‍ക്ക് വെല്‍ഫെയർ സ്കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിച്ച് ഉത്തരവായി.

പെർമിറ്റ്(permit) വിതരണത്തിന്റെയും ഭക്ഷ്യ കിറ്റ് വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 10മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനില്‍ നിർവ്വഹിക്കും.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ(kadakampally surendran) അദ്ധ്യക്ഷത വഹിക്കും. മാജിക് അക്കാദമിയിലെഡി.എ.സി. സെന്ററിലെ 200 വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യധാന്യ വിതരണത്തിനുള്ള പെർമിറ്റാണ് വിതരണം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News