Lottery: കോട്ടയം ജില്ലയിൽ ലോട്ടറി തട്ടിപ്പ് വ്യാപകം; ഇരയാകുന്നത് വഴിയോര കച്ചവടക്കാരായ ഭിന്നശേഷിക്കാർ

കോട്ടയം(kottayam) ജില്ലയിലെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മേഖലകളിൽ ലോട്ടറി(lottery) തട്ടിപ്പ് വ്യാപകം. തട്ടിപ്പിനിരയാകുന്നത് വഴിയോര കച്ചവടക്കാരായ ഭിന്നശേഷിക്കാർ. കാഴ്ച കുറവുള്ള ഇവരെ നമ്പർ തിരുത്തിയാണ് തട്ടിപ്പ് സംഘം കമ്പിളിപ്പിക്കുന്നത്.

അവസാന നാല് അക്കങ്ങൾ തിരുത്തും, ഇത് 5000, 2000 സമ്മാനതുകകളുള്ള നമ്പരുകളോട് സാമ്യപ്പെടുത്തും പിന്നീട് വഴിയരുകിൽ വിൽപ്പന നടത്തുന്ന ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാരെ സമീപിക്കും. ഇവരിൽ തെറ്റുദ്ധാരണ ഉണ്ടാക്കി പണം തട്ടും.

ഇത്തരം തട്ടിപ്പ് സംഘങ്ങൾ പൊൻകുന്നം,കാഞ്ഞിരപ്പള്ളി, മേഖലകളിൽ സജീവമായിരിക്കുന്നത്. ഇങ്ങനെയുള്ള തട്ടിപ്പ് സംഘങ്ങൾക്ക് ഏജൻസികളുടെയും സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം. സമ്മാനാർഹമായ ടിക്കറ്റിന് സമാന ടിക്കറ്റുകൾ തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നത് ഇത്തരത്തിലാണെന്നാണ് സൂചന.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ തട്ടിപ്പിന് ഇരയായത് നിരവധി ഭിന്നശേഷിക്കാരാണ് ഇവർക്ക് നഷ്ടമായത് ആയിരക്കണക്കിന് രൂപയും.

തിങ്കളാഴ്ച ഇളങ്ങുളം സ്വദേശി ബാലൻ എന്ന വായോധികനെ കബളിപ്പിച്ച് 1000 രൂപയാണ് തട്ടിയെടുത്തത്. വഴിയരികിൽ ലോട്ടറി കച്ചവടം നടത്തുന്ന ആളാണ് ബാലൻ. കറുത്ത ബുള്ളറ്റിലെത്തിയ അജ്ഞാതൻ സമ്മാനാർഹമായ ലോട്ടറി എന്ന് പറഞ്ഞ് നമ്പർ തിരുത്തിയ ലോട്ടറികൾ ബാലന് നൽകുകയായിരുന്നു. ഇദ്ദേഹം ലോൺ തിരിച്ചടവിനായി കയ്യിൽ കരുതിയിരുന്ന പതിനായിരം രൂപയാണ് കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here