Ambulance: ആംബുലന്‍സ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത്(tvm) കഴക്കൂട്ടത്ത് ആംബുലന്‍സ്(ambulance) നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിന്റെ നില ഗുരുതരമാണ്.

മെഡിക്കല്‍കോളേജില്‍ നിന്നും രോഗിയുമായി ചവറ(chavara)യിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു കാറുകളിലും സ്‌കൂട്ടറിലും ഇടിച്ചു കയറുകയായിരുന്നു.

സ്‌കൂട്ടറില്‍ വരികയായിരുന്ന യുവാവ് ആംബുലന്‍സിനടിയില്‍പ്പെട്ടു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും പരിക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here