BJP: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍

ബിഹാറിലെ(Bihar) രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും(Manipur) ബി.ജെ.പി(BJP) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍(Nitish Kumar). സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കുമെന്നാണ് സൂചന.

നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടപ്പോഴും മണിപ്പൂരില്‍ ജെ.ഡി.യും ബിരന്‍ സിങ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കുകയായിരുന്നു. സെപ്തംബര്‍ 3,4 തീയതികളില്‍ പാട്നയില്‍ ചേരുന്ന ജെ.ഡി.യുവിന്റെ ദേശീയ നേതാക്കളുടെ യോഗത്തിലായിരിക്കും പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

കഴിഞ്ഞവര്‍ഷം മണിപ്പൂരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യുവിന്റെ ഏഴ് എം.എല്‍.എമാര്‍ ബിരന്‍ സിങ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News