Kottayam: ഒരു മാസത്തോളം കാറില്‍ സുഖിച്ച് കറങ്ങിയ രാജവെമ്പാല പിടിയില്‍

ഒരു മാസത്തോളം മുന്‍പ് നിലമ്പൂരില്‍(Nilambur) നിന്നും കോട്ടയം(Kottayam) സ്വദേശിയുടെ കാറില്‍ കയറി കൂടിയ രാജവെമ്പാല ഒടുവില്‍ അയല്‍വാസിയുടെ വീടിനുള്ളില്‍. എതാനും ദിവസം മുന്‍പ് കാറില്‍ കണ്ട രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതെ മടങ്ങിയിരുന്നു. ഇതിനിടയിലാണ് അയല്‍വാസിയുടെ വീട്ടില്‍ രാജവെമ്പാലയെ കണ്ടെത്തിയത്. ഈ ഒരു മാസത്തിനിടയില്‍ പലരും ഈ വാഹനവുമായി പല സ്ഥലങ്ങളില്‍ പോയിരുന്നു. ചിലര്‍ പാമ്പിനെ വാഹത്തില്‍ കണ്ടെന്ന് പറഞ്ഞെങ്കിലും കാര്‍ ഉടമ വിശ്വസിച്ചിരുന്നില്ല.

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണെങ്കിലും(Yellow alert) ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലര്‍ച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്. അതിനാല്‍ മലയോരമേഖലകളില്‍ അടക്കം കനത്ത ജാഗ്രത വേണം എന്നാണ് നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മര്‍ദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News