Wayanad: മീനങ്ങാടിയില്‍ കടുവക്കുഞ്ഞ് കൂട്ടില്‍ കുടുങ്ങി

വയനാട്(Wayanad) മൈലമ്പാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുഞ്ഞ് കുടുങ്ങി. മീനങ്ങാടി മേഖലയില്‍ കടുവ ശല്യം രൂക്ഷമായതോടെ 5 ദിവസം മുന്‍പാണ് മണ്ഡക വയലില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചത്. അമ്മ കടുവയുടെ സാന്നിധ്യമുള്ളയിടത്ത് കടുവ കുഞ്ഞിനെ തുറന്നു വിടാനാണ് തീരുമാനം. മേഖലയില്‍ ഒരു മാസത്തിനിടെ കടുവ നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നിരുന്നു. പിന്നീട് കണ്ണൂര്‍ സിസിഎഫിന്റെ നിര്‍ദേശപ്രകാരമാണ് കൂട് സ്ഥാപിച്ചത്.

ശക്തമായ മഴ; മലമ്പുഴ ഡാം തുറന്നു

ശക്തമായ മഴയെത്തുടര്‍ന്ന്(Heavy Rain) പാലക്കാട് മലമ്പുഴ ഡാം(Malampuzha Dam) തുറന്നു. നാല് ഷട്ടറുകള്‍ 10 സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കാന്‍ ആണ് വെള്ളം ഒഴുക്കി വിടുന്നത്. ഇതാദ്യമായാണ് ഒരു വര്‍ഷം മൂന്നു തവണ ഡാം തുറക്കുന്നത്. ഡാമിലേക്ക് നീരൊഴുക്ക് കൂടിയത് കൂടെ പരിഗണിച്ചാണ് വെള്ളം തുറന്നുവിടുന്നത്. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News