Sharad Pawar: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു: ശരദ് പവാര്‍

കേന്ദ്രം ഭരിക്കുന്ന ബിജെപി(BJP) സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് എന്‍ സി പി(NCP) അധ്യക്ഷന്‍ ശരദ് പവാര്‍(Sharad Pawar) കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ(Maharashtra) ബരാമതിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അവരെ പുറത്താക്കാനുമുള്ള അജണ്ടയാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് നടപ്പിലാക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിന് നിരക്കാത്ത നടപടികളാണ് എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതെന്നും ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമസഭാംഗങ്ങളെ പിളര്‍ത്തി അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പവാര്‍ വിമര്‍ശിച്ചു. ഏറ്റവും പുതിയ ഉദാഹരണമാണ് മഹാരാഷ്ട്രയെന്നും ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.

അതേ സമയം ശരദ് പവാറിന്റെ കൈ പിടിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോടും എന്‍ സി പി മേധാവി പ്രതികരിച്ചു. അതിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചില്ലെന്നായിരുന്നു പവാറിന്റെ പരിഹാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News