Yoo Joo Eun: കൊറിയന്‍ യുവ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദക്ഷിണ കൊറിയന്‍ യുവ നടി(actress) യൂ ജൂ ഇന്നിനെ(yoo joo eun) (27) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ(suicide)യാണെന്നാണ് നിഗമനം. നിരവധി സിനിമകളിലൂടെ ആഗോള തലത്തിൽ ശ്രദ്ധ നേടിയ താരമായിരുന്നു യൂ ജൂ ഇൻ.

2018-ല്‍ പുറത്തെത്തിയ ബിഗ് ഫോറസ്റ്റ്, 2019ല്‍ പുറത്തെത്തിയ ജോസിയന്‍ സര്‍വൈവല്‍ പിരീഡ് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

South Korean actress Yoo Joo-eun dies at 27, leaves behind a suicide note!  | People News | Zee News

നടി എഴുതിയ ആത്മഹത്യാ കുറിപ്പ് എന്ന് കരുതപ്പെടുന്ന കത്ത് സഹോദരൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

അച്ഛൻ, അമ്മ, മുത്തശ്ശി, സഹോദരൻ എന്നിങ്ങനെ അടുത്ത ബന്ധുക്കളോട് വിട പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്. ‘ഞാൻ ചെറിയ രീതിയിൽ പോലും ഇപ്പോൾ ദുഃഖിതയല്ല. ശാന്തതയാണ് തോന്നുന്നത്. ഏറെ നാളായി ഞാൻ ഇതിനെ കുറിച്ച് ആലോചിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. അർഹിച്ചതിൽ കൂടുതൽ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. അതുകൊണ്ടാണ് ഇത് മതിയായി എന്നെനിക്ക് തോന്നിയത്. ഞാൻ മരിച്ചതായി കരുതേണ്ട, അതിനാൽ എല്ലാവരും സമാധാനത്തോടെ ജീവിക്കുക.

South Korean actress Yoo Joo-eun dies at age 27, leaves suicide note | The  Star

എന്റെ ശവസംസ്കാര ചടങ്ങിലേക്ക് നിരവധി ആളുകൾ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കുറച്ച് നാളുകൾക്ക് ശേഷം എല്ലാവരേയും ആദ്യമായി കാണാനും ആരെങ്കിലും വേദനിക്കുന്നുണ്ടോ എന്നറിയാനും ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ്. പക്ഷേ എനിക്കിനി ചെയ്യാനുള്ള ഒരേയൊരു കാര്യം ഒരു ശാപമാണ്. ദൈവം എന്നെ സ്നേഹിച്ചിരുന്നു. അതിനാൽ തന്നെ നരകത്തിലേക്ക് അയക്കില്ല. ദൈവം എന്നെ മനസ്സിലാക്കും. അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ല’.

South Korean actress Yoo Joo-eun dies by suicide; leaves heartbreaking note  before her death - The Independent Singapore News

അച്ഛനും അമ്മയും തന്നെയോർത്ത് വിഷമിക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ് യൂ ജൂ ഇന്നിന്‍റെ കത്ത് അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News