Speaker: ആരോഗ്യമന്ത്രിയെ സ്പീക്കര്‍ താക്കീത് ചെയ്‌തെന്ന വാര്‍ത്ത പൊളിയുന്നു; വിശദീകരണവുമായി സ്പീക്കര്‍

ആരോഗ്യമന്ത്രിയെ(Health minister) സ്പീക്കര്‍ താക്കീത് ചെയ്‌തെന്ന മാധ്യമ വാര്‍ത്ത പൊളിയുന്നു. മാധ്യമ വാര്‍ത്തകളെ തള്ളി സ്പീക്കറുടെ(Speaker) വിശദീകരണം. അസാധാരണമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും താക്കീതെന്നോ ശാസനയെന്നോ ഉത്തരവില്‍ ഉപയോഗിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു ചോദ്യത്തിന് വ്യത്യസ്ത പിരിവുകള്‍ക്കുള്ള മറുപടി പൊതു മറുപടിയായി നല്‍കാം. സംയോജിത മറുപടി നല്‍കാന്‍ നിയമസഭ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരിമിതികളുണ്ട്. അത് പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും സ്പീക്കര്‍  എം ബി രാജേഷ്
വ്യക്തമാക്കി.

ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കും: മുഖ്യമന്ത്രി

ഗാന്ധിജയന്തി ദിനം(Gandhi Jayanthi) ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏകോപനവും സംഘടിതവുമായ രീതി ഉണ്ടാകണം. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ ഇതിനുള്ള കരട് രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

കൂടാതെ, എക്‌സൈസ് ഓഫീസുകളില്‍ ലഹരി ഉപയോഗം സംബന്ധിച്ച കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കും. ലഹരിമുക്ത സമൂഹം ആയി കേരളത്തെ മാറ്റുന്നതിന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News