Cricket: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കോളിന്‍ ഗ്രാന്‍ഡ്‌ഹോം

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം(colin de grandhomme) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍(international cricket) നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും 41 ടി20കളും കളിച്ച താരം 36-ാം വയസിലാണ് വിരമിക്കുന്നത്.

പ്രധാനമായും ടെസ്റ്റിലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്. ടെസ്റ്റിൽ 38.70 ശരാശരിയിൽ 1432 റൺസും കേദിനത്തിൽ 45 മത്സരങ്ങളിൽ നിന്ന് 742 റൺസും നേടിയിട്ടുണ്ട്.

ടി20യിൽ 505 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 49 വിക്കറ്റും ഏകദിനത്തിൽ 30 വിക്കറ്റും ടി20യിൽ 12 വിക്കറ്റും നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here