Vizhinjam: വിഴിഞ്ഞം സമരം; സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

വിഴിഞ്ഞം(Vizhinjam) സമരവിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. സമരത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. പൊലീസിന്(police) സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, സമരക്കാരെ ശക്തമായി നേരിടണമെന്ന് അദാനി കോടതിയില്‍. തീരശോഷണമെന്ന വാദം അടിസ്ഥാന രഹിതമെന്നും അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം സ്തംഭിച്ചതായാണ് ഹര്‍ജിക്കാരുടെ വാദം.

തുറമുഖനിര്‍മാണം നിര്‍ത്താനാകില്ലെന്നും പൊലീസിന് സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കും: മുഖ്യമന്ത്രി

ഗാന്ധിജയന്തി ദിനം(Gandhi Jayanthi) ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏകോപനവും സംഘടിതവുമായ രീതി ഉണ്ടാകണം. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ ഇതിനുള്ള കരട് രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

കൂടാതെ, എക്‌സൈസ് ഓഫീസുകളില്‍ ലഹരി ഉപയോഗം സംബന്ധിച്ച കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കും. ലഹരിമുക്ത സമൂഹം ആയി കേരളത്തെ മാറ്റുന്നതിന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel