KSRTC :കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന് ധനസഹായം : സിംഗിള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു

കെഎസ്ആര്‍ടിസി(KSRTC) ശമ്പളവിതരണത്തില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി(Highcourt) ഡിവിഷന്‍ ബഞ്ച്. സെപ്റ്റംബര്‍ ഒന്നിനകം 103 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണം എന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.

വിഴിഞ്ഞം സമരം; സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

വിഴിഞ്ഞം(Vizhinjam) സമരവിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. സമരത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. പൊലീസിന്(police) സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, സമരക്കാരെ ശക്തമായി നേരിടണമെന്ന് അദാനി കോടതിയില്‍. തീരശോഷണമെന്ന വാദം അടിസ്ഥാന രഹിതമെന്നും അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം സ്തംഭിച്ചതായാണ് ഹര്‍ജിക്കാരുടെ വാദം.

തുറമുഖനിര്‍മാണം നിര്‍ത്താനാകില്ലെന്നും പൊലീസിന് സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News