മന്ത്രി വി എന്‍ വാസവനൊപ്പമുള്ള(VN Vasavan) ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍(Kunchacko Boban). ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്.
പോസ്റ്റില്‍ മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളുമുണ്ട്. ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
Kunchacko Boban: ‘ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിത്; എം വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബനും സന്തോഷ് ടി. കുരുവിളയും
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് നടന്‍ കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും.
താന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവാണ് ഗോവിന്ദന്‍ മാസ്റ്ററെന്നും തന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിതെന്നും സന്തോഷ് ടി. കുരുവിള ഫേസ്ബുക്കില്‍ കുറിച്ചു.
Kunchacko Boban: കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഹമ്മദ് റിയാസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നടന്‍ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കപവച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചിത്രം ഇപ്പോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയായിരുന്നു. സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് അടക്കമുള്ള എംഎല്‍എമാരും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരും ലൈക്കും കമന്റുകളുമായി രംഗത്തെത്തി.
‘ന്നാ താന്‍ കേസ് കൊട്. ലാല്‍ സലാം’ എന്നാണ് ലിന്റോ ജോസഫ് കമന്റ് ചെയ്തത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകള്‍ക്കിടെയാണ് കുഞ്ചാക്കോ ബോബനുമൊപ്പമുള്ള ചിത്രം മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ചിത്രത്തിന് മന്ത്രി ക്യാപ്ഷനൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് ദിവസം നല്‍കിയ പരസ്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളെ ഗൗരവമായി കാണേണ്ടെന്നും സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുത്താല്‍ മതിയെന്നായിരുന്നു അന്ന് മുഹമ്മദ് റിയാസ് പറഞ്ഞത്. ”ഗൗരവമായി കാണേണ്ട ആവശ്യമില്ല. ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നത്. 80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി.”-മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here