Indian Navy: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക

ഇന്ത്യന്‍ നാവികസേന(indian navy)യ്ക്ക് പുതിയ പതാക(flag). വെള്ളിയാഴ്ച കൊച്ചി(kochi)യില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി(prime minister) പതാക അനാച്ഛാദനം ചെയ്യും. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ്, പതാകയും അനാച്ഛാദനം ചെയ്യുന്നത്.

ഇന്ത്യാ പൈതൃകം സൂചിപ്പിക്കുന്നതാണ് പുതിയ പതാക. 2014ല്‍ പതാകയിൽ അശോക സ്തംഭത്തിനൊപ്പം ദേവനാഗരി ലിപിയില്‍ ‘സത്യമേവ ജയതേ’ എന്ന് കൂട്ടി ചേര്‍ത്തു. ഈ പതാകയ്ക്ക് പകരമാണ് ഇന്ത്യന്‍ പൈതൃകം സൂചിപ്പിക്കുന്ന പുതിയ പതാക.

വെള്ള നിറത്തില്‍ ചുവന്ന ക്രോസും സമീപത്തായി ദേശീയ പതാകയുമുള്ള പതാകയാണ് നിലവില്‍ നാവിക സേന ഉപയോഗിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ മാതൃകയിലുള്ള നാവിക പതാകയാണിത്.2001ല്‍ നാവിക പതാകയില്‍ മാറ്റം വരുത്തിയിരുന്നു.

ബ്രിട്ടീഷ് പൈതൃകത്തിന്റെ ഭാഗമായി കരുതുന്ന ‘ചുവന്ന ക്രോസ്’ എടുത്ത് കളഞ്ഞു. എന്നാല്‍ 2004ല്‍ പഴയ പതാക ചെറിയ മാറ്റങ്ങളോടെ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങി. ചുവന്ന ക്രോസിന്റെ മധ്യത്തില്‍ അശോക സ്തംഭം കൂടി ആലേഖനം ചെയ്ത രീതിയായിരുന്നു ആ മാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News