Chinju Rani: ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങുമായി മന്ത്രി ചിഞ്ചുറാണി; ഓണത്തിന് മുന്നോടിയായി സബ്‌സിഡി

ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി(Chinnju Rani). കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 4 രൂപ സബ്‌സിഡിയാണ് ലഭിയ്ക്കുക. ഓണക്കാലത്തിന് മുന്‍പ് തുക കര്‍ഷകരുടെ കൈയ്യിലെത്തുമെന്നും ഈ മാസം ഒന്നിന് കര്‍ഷകരുടെ അക്കൗണ്ടില്‍ തുകയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കും: മുഖ്യമന്ത്രി

ഗാന്ധിജയന്തി ദിനം(Gandhi Jayanthi) ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏകോപനവും സംഘടിതവുമായ രീതി ഉണ്ടാകണം. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ ഇതിനുള്ള കരട് രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

കൂടാതെ, എക്‌സൈസ് ഓഫീസുകളില്‍ ലഹരി ഉപയോഗം സംബന്ധിച്ച കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കും. ലഹരിമുക്ത സമൂഹം ആയി കേരളത്തെ മാറ്റുന്നതിന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News