Manoj Tiwary: കെജ്രിവാള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: മനോജ് തിവാരി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ(Aravind Kejriwal) ബിജെപി നേതാവ് മനോജ് തിവാരി എംപി(Manoj Tiwary). കെജ്രിവാള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എഎപി സര്‍ക്കാര്‍ ഡല്‍ഹിയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തിവാരി. ഫോണിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന എഎപി ആരോപണത്തില്‍ ആ ഫോണുകളില്‍ ഫോറന്‍സിക് പരിശോധന നടത്തണം എന്നും തിവാരി ആരോപിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി മറച്ചു പിടിക്കാനാണ് ദില്ലിയിലെ ആം ആദ്മി ശ്രമിക്കുന്നതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍(ISRO Case) കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന്‍(Fousiya Hassan) അന്തരിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു.

1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ല്‍ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഒഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെയാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ചത്. ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. പിന്നീട് നടന്ന സി.ബി.ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News