Ottu Movie:കുഞ്ചാക്കോ ബോബന്‍- അരവിന്ദ് ചിത്രം ‘ഒറ്റ്’ റിലീസ് തീയതി മാറ്റി

കുഞ്ചാക്കോ ബോബനും(Kunchacko Boban) അരവിന്ദ് സ്വാമിയും(Arvind Swamy) ഒരുമിക്കുന്ന ‘ഒറ്റ്'(Ottu Movie) എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ഫെലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ രണ്ടിന് തീയേറ്ററുകളിലെത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. തമിഴ് പതിപ്പിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട കാലതാമസമാണ് റീലീസ് നീട്ടിവെക്കാന്‍ കാരണമെന്നാണ് വിവരം.

ചിത്രത്തിന്റെ മലയാള പതിപ്പിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും U/A സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ബഹുഭാഷാ ചിത്രമായതിനാല്‍ ഒരേ ദിവസം തന്നെ സിനിമ റിലീസ് ചെയ്താല്‍ മതിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

തമിഴിലെ സിനിമയുടെ പേര് രണ്ടകം എന്നാണ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ്്. 25 വര്‍ഷങ്ങള്‍ക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഇത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News