‘നിങ്ങള്‍ വിചാരിക്കും ചേച്ചി ചിരിക്കുവാണെന്ന്’; നവ്യ നായരുടെ രസകരമായ വീഡിയോ പങ്കുവെച്ച് സഹോദരന്‍|Navya Nair

(Navya Nair)നവ്യയുടെ സഹോദരന്‍ രാഹുല്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍(Social Media) ശ്രദ്ധ നേടുന്നത്. നവ്യയെ ട്രോളിക്കൊണ്ടുള്ളതാണ് സഹോദരന്‍ പങ്കുവെച്ച വീഡിയോ. നവ്യയും മകനും രാഹുലും കഴിഞ്ഞ ദിവസം ഒരു യാത്ര പോയിരുന്നു. ഇതിനിടയില്‍ എടുത്ത വീഡിയോയാണ് വൈറലായത്.

വീഡിയോയില്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങുന്ന നവ്യയെയാണ് കാണുന്നത്. കൂളിങ് ഗ്ലാസ്സ് ഒക്കെ വച്ച് സ്‌റ്റൈലായിട്ടാണ് താരത്തിന്റെ ഉറക്കം. വീഡിയോയ്ക്ക് പോസ് ചെയ്ത് ചിരിക്കുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. വീടെത്തി എന്നു പറഞ്ഞ് രാഹുല്‍ തട്ടിവിളിക്കുമ്പോള്‍ ഞെട്ടിയുണരുന്ന നവ്യയെയാണ് വീഡിയോയില്‍ കാണുന്നത്.

navya nair brother video

അമ്മയുടെ ഉറക്കവും അമ്മാവന്റെ കുസൃതിയുമെല്ലാം കണ്ട് ചിരിക്കുന്ന സായിയെയും വീഡിയോയില്‍ കാണാം. ”ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ” എന്നായിരുന്നു നവ്യ ഇതിന് നല്‍കിയ മറുപടി. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News