Fishing: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു; തൊഴിലാളികള്‍ കടലില്‍ വീണു

മത്സ്യബന്ധനത്തിനിടെ(Fishing) തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീണു. തൊഴിലാളികളെല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വള്ളവും വലയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു. കോമന പുതുവല്‍ അനിയന്‍കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കട്ടക്കുഴി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 20ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.

മത്സ്യ ബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടെ വളഞ്ഞ വഴി പടിഞ്ഞാറ് 5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കടലില്‍ വീണ തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപെടുത്തി. വള്ളം മറിഞ്ഞതോടെ വലയിലുണ്ടായിരുന്ന മത്തിയും നഷ്ടപ്പെട്ടു. ഒരു ലക്ഷം രൂപയുടെ വല ഉപയോഗ ശൂന്യമായി. വള്ളത്തിന്റെ പല ഭാഗവും പൊട്ടിത്തകര്‍ന്നിട്ടുമുണ്ട്.

വിഴിഞ്ഞം സമരം; സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

വിഴിഞ്ഞം(Vizhinjam) സമരവിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. സമരത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. പൊലീസിന്(police) സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, സമരക്കാരെ ശക്തമായി നേരിടണമെന്ന് അദാനി കോടതിയില്‍. തീരശോഷണമെന്ന വാദം അടിസ്ഥാന രഹിതമെന്നും അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം സ്തംഭിച്ചതായാണ് ഹര്‍ജിക്കാരുടെ വാദം.

തുറമുഖനിര്‍മാണം നിര്‍ത്താനാകില്ലെന്നും പൊലീസിന് സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News