Traffic rules: ഒന്നല്ല, രണ്ടല്ല ഒരൊറ്റ ബൈക്കിൽ ഏഴ് പേർ; വീഡിയോ വൈറൽ

ട്രാഫിക് നിയമങ്ങൾ(traffic rules) കാറ്റിൽപറത്തുന്ന ഒട്ടേറെ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ(social media) വൈറലാവുകയാണ്.

ഒരു കുടുംബത്തിലെ ഏഴ് പേർ ഒരൊറ്റ ബൈക്കിൽ കയറുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഒരു പുരുഷനാണ് മോട്ടോർ സൈക്കിളിൽ ഇരിക്കുന്നത്. ഒരു കുട്ടി മുന്നിൽ ഇരിക്കുന്നതും മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും വാഹനത്തിൽ കയറാൻ കാത്തിരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കം.

താമസിയാതെ, മറ്റൊരു കുട്ടിയെ ബൈക്കിൽ അഡ്ജസ്റ്റ് ചെയ്ത് കയറ്റുന്നതായി കാണുന്നു, തുടർന്ന് കുടുംബത്തിലെ മറ്റുള്ളവരും മോട്ടോർ സൈക്കിളിൽ കയറുന്നു. ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നും കാണാം.

ഒന്നും പറയാനില്ലെന്ന് പറഞ്ഞാണ് ഒരാൾ ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ട്വിറ്ററിൽ 1.2 ദശലക്ഷത്തിലധികം വ്യൂസും ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളുമാണ് ലഭിച്ചത്.

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ആളുകൾ എങ്ങനെയാണ് തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് പലരും എടുത്തുകാണിച്ചപ്പോൾ ശരിയായ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് ഇത് സംഭവിച്ചതെന്ന് ചിലർ വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here