
ദേശീയ അവാര്‍ഡ് ജേതാവായ(National Award Winner) നഞ്ചിയമ്മയുടെ(Nanjiyamma) ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍(K Rajan). ഭൂമി കയ്യേറ്റം തടയാന്‍ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈമാറാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയില്‍ പറഞ്ഞു. പരാതികള്‍ റവന്യു വിജിലന്‍സ് അന്വേഷിക്കുമെന്നും ഭൂമി മാത്രമല്ല, ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങുമായി മന്ത്രി ചിഞ്ചുറാണി; ഓണത്തിന് മുന്നോടിയായി സബ്‌സിഡി
ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി(Chinnju Rani). കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 4 രൂപ സബ്‌സിഡിയാണ് ലഭിയ്ക്കുക. ഓണക്കാലത്തിന് മുന്‍പ് തുക കര്‍ഷകരുടെ കൈയ്യിലെത്തുമെന്നും ഈ മാസം ഒന്നിന് കര്‍ഷകരുടെ അക്കൗണ്ടില്‍ തുകയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here