Leonardo Dicaprio:നാലു വര്‍ഷത്തെ തീവ്ര പ്രണയം; ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു|Camila Morrone

നാലു വര്‍ഷത്തെ തീവ്ര പ്രണയത്തിന് ശേഷം ഹോളിവുഡ് താരജോഡികളായ ലിയനാര്‍ഡോ ഡികാപ്രിയോയും(Leonardo Dicaprio) കമില മോറോണും(Camila Morrone) വേര്‍പിരിഞ്ഞു. ഡികാപ്രിയോ നടിയും മോഡലുമായ കമിലയുമായി 2017 മുതല്‍ പ്രണയത്തിലാണ്. എന്നാല്‍ ഇരുവരും പ്രണയത്തെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. ഇവര്‍ ബന്ധം ഒഫീഷ്യലാക്കുന്നത് 2020ലെ ഓസ്‌കര്‍ ചടങ്ങില്‍ ഒന്നിച്ച് പങ്കെടുത്താണ്. ഇവരുടെ പ്രണയം അതിനു മുന്‍പു തന്നെ ഗോസിപ് കോളത്തില്‍ ഇടംകണ്ടെത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇവര്‍ ഇരയായിരുന്നു. 47 കാരനാണ് ഡികാപ്രിയോ. കമിലയ്ക്ക് 25 വയസാണ് പ്രായം. 2018 ജനുവരിയോടെയാണ് ഡികാപ്രിയോയും കമിലയും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും ബന്ധത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന വാര്‍ത്തകള്‍ വന്നു.

ഡികാപ്രിയോയുടെ മാതാപിതാക്കളെ കമില സന്ദര്‍ശിച്ചെന്ന വാര്‍ത്ത കൂടി എത്തിയതോടെ ഇരുവരും വിവാഹത്തിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരേയും ഒന്നിച്ചു കണ്ടത് ജൂലൈയിലാണ് അവസാനത്തിലാണ്. മാലിബുവിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here