Buffer zone: ബഫര്‍സോണ്‍ പുനഃപരിശോധന ഹര്‍ജി; നാളെ തുറന്ന കോടതിയില്‍ പരാമര്‍ശിക്കും

ബഫര്‍സോണ്‍(Buffer zone) പുനഃപരിശോധന ഹര്‍ജി കേരളം നാളെ തുറന്ന കോടതിയില്‍ പരാമര്‍ശിക്കും. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നാണ് ആവശ്യപ്പെടുക. വനം-പരിസ്ഥിതിമന്ത്രി എ.കെ.ശശീന്ദ്രന്‍ സുപ്രീംകോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായി കൂടിക്കാഴ്ച്ച നടത്തി. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; പരാതി അന്വേഷിക്കുമെന്ന് മന്ത്രി കെ രാജന്‍

ദേശീയ അവാര്‍ഡ് ജേതാവായ(National Award Winner) നഞ്ചിയമ്മയുടെ(Nanjiyamma) ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍(K Rajan). ഭൂമി കയ്യേറ്റം തടയാന്‍ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈമാറാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയില്‍ പറഞ്ഞു. പരാതികള്‍ റവന്യു വിജിലന്‍സ് അന്വേഷിക്കുമെന്നും ഭൂമി മാത്രമല്ല, ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News