
സംസ്ഥാനത്തെ ക്ഷേത്രങ്ങളേയും വരുമാനത്തേയും സംബന്ധിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്ര നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍(K Radhakrishnan). കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങള്‍ കയ്യടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണ്. അനുചിതമായ പരാമര്‍ശമാണ് അവര്‍ നടത്തിയതെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; പരാതി അന്വേഷിക്കുമെന്ന് മന്ത്രി കെ രാജന്‍
ദേശീയ അവാര്‍ഡ് ജേതാവായ(National Award Winner) നഞ്ചിയമ്മയുടെ(Nanjiyamma) ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍(K Rajan). ഭൂമി കയ്യേറ്റം തടയാന്‍ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈമാറാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയില്‍ പറഞ്ഞു. പരാതികള്‍ റവന്യു വിജിലന്‍സ് അന്വേഷിക്കുമെന്നും ഭൂമി മാത്രമല്ല, ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here