Health:ദീര്‍ഘനേരം ഇരിക്കാറുണ്ടോ? ഒന്ന് എഴുന്നേറ്റേ… ഇല്ലെങ്കില്‍ ആരോഗ്യം കുഴപ്പത്തിലാകും

ആരോഗ്യത്തോടെയിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇക്കാലത്ത് നമ്മളില്‍ പലരും സദാസമയവും ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നത്. ജോലിസമയത്ത് ഇരിക്കുന്നത് പോരാഞ്ഞിട്ട് ഒഴിവുനേരങ്ങളും ടിവി കണ്ടും ഫോണില്‍ സമയം ചിലവഴിച്ചുമെല്ലാം ഇരുപ്പുതന്നെയായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയും കുഴപ്പത്തിലാക്കും.

ദീര്‍ഘനേരമുള്ള ഇരിപ്പ് പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും

ഒരുപാട് നേരം ഇരിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ജീവിതശൈലി വളരെ ഉദാസീനമാണെന്നാണ്. മണിക്കൂറുകളോളം ഇരിക്കുന്നവര്‍
ഹൃദ്രോഗം, ചിലതരം കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, രക്തം കട്ടപിടിക്കുന്നത് പോലെയുള്ള വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍, മോശം രക്തചംക്രമണം, പുറം വേദന, പേശി വേദന, മന്ദഗതിയിലുള്ള മെറ്റബോളിസം തുടങ്ങി പല പ്രശ്‌നങ്ങളാണ് വരുത്തിവയ്ക്കുന്നത്.

തുടര്‍ച്ചയായി ഇരിക്കുന്നതുമൂലം ചില പേശികള്‍ അമിതമായി ഉപയോ?ഗിക്കുകയും മറ്റുചിലതിനെ തീരെ ഉപയോ?ഗിക്കാതിരിക്കുകയുമാണ് നമ്മള്‍ ചെയ്യുന്നത്. ഇത് കാലക്രമേണ മലബന്ധം, സമ്മര്‍ദ്ദം, തളര്‍ച്ച തുടങ്ങിയവയ്ക്ക് കാരണമാകും. മെറ്റബോളിസവും രക്തപ്രവാഹവും മന്ദഗതിയിലാക്കും എന്നുമാത്രമല്ല രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ ശരീരത്തിന് പാറ്റാതെയുമാകും.

ഇരിക്കുന്ന സമയം മനപ്പൂര്‍വ്വം കുറയ്ക്കാം

ഇരിക്കുന്ന സമയം കുറച്ചുകൊണ്ടുവരികയാണ് ഇതിന്റെ പരിഹാരം. ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘനേരം ഇരിക്കേണ്ടിവരുമ്പോള്‍ കുറച്ചുസമയമെങ്കിലും എഴുന്നേറ്റുനിന്ന് ജോലിചെയ്യാന്‍ ശ്രമിക്കാം. ടിവി കണ്ടിരിക്കുന്നതിന് പകരം ഒരു നടത്തമാകാം. എവിടെയാണ് കൂടുതല്‍ സമയം ഇരിക്കുന്നത് (വീട്ടിലാണോ, ജോലിസ്ഥലത്താണോ) എന്ന് കണ്ടെത്തി മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ആ സമയം കുറയ്ക്കാന്‍ പരിശ്രമിക്കണം. ഉദ്ദാഹരണത്തിന് വീട്ടിലാണ് ചടഞ്ഞിരുന്ന് സമയം കളയുന്നതെങ്കില്‍ എഴുന്നേറ്റ് നിന്നോ നടന്നോ ചെയ്യേണ്ട എന്തെങ്കിലും ഹോബി കണ്ടെത്തുക. അതുമല്ലെങ്കില്‍ ഏറെ സമയമെടുത്ത് തയ്യാറാക്കേണ്ട വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുക. ഇതുവഴി പാചകം ചെയ്യുമ്പോള്‍ നില്‍ക്കുന്ന സമയം കൂട്ടാനാകും.

ഇടവേള എടുക്കാം

ഇനി ഇരിക്കുകയാണെങ്കില്‍ തന്നെ ദീര്‍ഘനേരം ഇരിക്കാതെ ഇടവേള എടുക്കാന്‍ ശ്രമിക്കണം. എല്ലാ അരമണിക്കൂര്‍ കൂടുമ്പോഴും ഒന്ന് എഴുന്നേറ്റ് ശരീരം ഒരു മൂന്ന് മിനിറ്റെങ്കുലും അനക്കണം. ഒരു 15 അടി നടന്നാല്‍ പോലും അത് പ്രയോജനം ചെയ്യും. ഫോണ്‍ വിളിക്കുമ്പോഴും മറ്റും നടന്ന് സമസാരിക്കുന്നത് ശീലമാക്കിയാല്‍ നല്ലതാണ്. വെള്ളം നിറച്ചുവയ്ക്കാന്‍ ചെറിയ കുപ്പി ഉപയോഗിക്കാം, ഇത് ഇടയ്ക്കിടെ നിറയ്ക്കാനായി നടക്കുന്നത് നല്ലതാണ്. എലിവേറ്ററും ലിഫ്റ്റും ഉപയോഗിക്കുന്നതിന് പകരം കയറാനും ഇറങ്ങാനും പടികളാണ് നല്ലത്. ട്രെയിനിലും ബസിലും യാത്രചെയ്യുമ്പോള്‍ സീറ്റ് കണ്ടാലുടന്‍ ചാടിയിരിക്കാതെ നിന്നുകൊണ്ട് യാത്രചെയ്യാന്‍ ശ്രമിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും അരമണിക്കൂര്‍ നടത്തം പതിവാക്കണം. ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യപ്രശനങ്ങളെ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഇരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇരിക്കുമ്പോള്‍ കാലുകള്‍ തറയില്‍ മുട്ടിച്ച് മുട്ട് 90ഡിഗ്രി മടക്കിവേണം ഇരിക്കാന്‍.
കഴുത്ത് നേരെ വെക്കണം. ഇതിനായി കമ്പൂട്ടര്‍ മോണിറ്ററിന്റെ പൊസിഷന്‍ ക്രമീകരിക്കണം.
കഴിത്ത് റിലാക്സ് ചെയ്തിടണം. ഇതിനായി ആംറെസ്റ്റ് ഉള്ള കസേര ഉപയോഗിക്കാം.
ടൈപ്പ് ചെയ്യുമ്പോള്‍ കൈമുട്ടുകള്‍ 90ഡിഗ്രി ആംഗിളില്‍ ആയിരിക്കണം. കൈത്തണ്ടയ്ക്കും ടേബിളിലോ മറ്റോ റെസ്റ്റ് നല്‍കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here