ഡ്യൂറന്‍ഡ് കപ്പ്: ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഡ്യൂറന്‍ഡ് കപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മത്സരത്തില്‍ ആര്‍മി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. ഗ്രൂപ്പില്‍ ആര്‍മി ഗ്രീന്‍ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകള്‍ക്കും 4 പോയിന്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 7 പോയിന്റാകും.

ആര്‍മി ഗ്രീനിന് ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരമാണ് ഇത്. ആര്‍മി ഗ്രീന്‍ അടുത്ത മത്സരത്തില്‍ വിജയിച്ചാലും അവര്‍ക്ക് 7 പോയിന്റേ ഉണ്ടാവൂ. ക്വാര്‍ട്ടര്‍ യോഗ്യതയ്ക്ക് ഹെഡ് ടു ഹെഡ് റെക്കോര്‍ഡാണ് കണക്കാക്കുന്നത് എന്നതിനാല്‍ ഇന്നത്തെ കളി ബ്ലാസ്റ്റേഴ്‌സിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കും. ഇതോടൊപ്പം, ആര്‍മി ഗ്രീനിന്റെ അവസാന മത്സരം കരുത്തരായ ഒഡീഷ എഫ്‌സിക്കെതിരെയാണ്. ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയ ഒഡീഷയ്‌ക്കെതിരെ ആര്‍മി ഗ്രീന്‍ വിജയിക്കാന്‍ സാധ്യതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News