Manish Sisodia:മനീഷ് സിസോദിയയ്ക്ക് എതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണം

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക്(Manish Sisodia) എതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണം. പട്പട്ഗഞ്ചില്‍ അനധികൃത നിര്‍മാണത്തിന് സഹായം നല്‍കിയെന്ന ആരോപണം അന്വേഷിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സമിതി രൂപീകരിച്ചു.

സിസോദിയയുടെ മണ്ഡലമായ പട്പര്‍ഗഞ്ചിലെ ഒരു പാര്‍ക്കില്‍ വൈദ്യുതി സബ് സ്റ്റേഷന്‍ നിര്‍മിക്കുകയും വൈദ്യുതി മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പരാതി. വിവരാവകാശ പ്രവര്‍ത്തകന്‍ സഞ്ജീവ് ജെയിനാണ് പരാതി നല്‍കിയത്.

പരാതി ലഭിച്ചാലുള്ള നടപടി മാത്രമാണിതെന്നും പ്രഥമ ദൃഷ്ട്യാ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് ആം ആദ്മി പാര്‍ട്ടി നല്‍കുന്ന മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News