Artemis:ആര്‍ട്ടെമിസ്-1 വിക്ഷേപണത്തിന് ശനിയാഴ്ച ശ്രമിക്കുമെന്ന് നാസ

(Nasa)നാസയുടെ ചന്ദ്രദൗത്യം ‘ആര്‍ട്ടെമിസി’ന്റെ(Artemis) ആദ്യ വിക്ഷേപണ ദൗത്യമായ ആര്‍ട്ടെമിസ് -1 സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കാന്‍ ശ്രമിക്കുമെന്ന് നാസ. പ്രധാന എഞ്ചിനിലെ തകരാറിനെ തുടര്‍ന്ന് ഓഗസ്റ്റ് 29-ന് നടത്താനിരുന്ന വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.

അതേസമയം ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40% സാധ്യതയേ ഉള്ളൂവെന്നാണ് പ്രവചനം. ശനിയാഴ്ചയും വിക്ഷേപണം നടക്കുമെന്ന് ഇക്കാരണത്താല്‍ ഉറപ്പിക്കാനാവില്ല. മാത്രമല്ല, ചില സാങ്കേതിക പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

തിങ്കളാഴ്ച നേരിട്ട തടസങ്ങള്‍ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപകാരപ്പെട്ടുവെന്നും മറ്റുവെല്ലുവിളികളും രണ്ടാം വിക്ഷേപണശ്രമത്തിന് മുമ്പായി പരിഹരിക്കുമെന്നും നാസ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി തിരിച്ച് നിര്‍മാണ ശാലയിലേക്കുതന്നെ കൊണ്ടുപോകാതെ 32 നില ഉയരമുള്ള വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റവും ഓറിയോണ്‍ പേടകവും ലോഞ്ച് പാഡില്‍ തന്നെ നിലനിര്‍ത്താനാണ് നാസയുടെ തീരുമാനം.പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് 2.17-ന് തുറക്കുന്ന ലോഞ്ച് വിന്‍ഡോയില്‍ ആളില്ലാത്ത ഓറിയോണ്‍ പേടകത്തിന്റെ വിക്ഷേപണം നടക്കും. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യമാവും ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News