മൈലമ്പാടിയിൽ കൂട്ടിൽ അകപ്പെട്ട കടുവക്കുട്ടിയെ വനം വകുപ്പ്‌ തുറന്നുവിട്ടു

വയനാട്‌ മീനങ്ങാടി മൈലമ്പാടിയിൽ കൂട്ടിൽ അകപ്പെട്ട കടുവക്കുട്ടിയെ വനം വകുപ്പ്‌ തുറന്നുവിട്ടു. പ്രദേശത്ത്‌ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ്‌ കുട്ടിക്കടുവ കുടുങ്ങിയത്‌.അമ്മക്കടുവ പ്രദേശത്ത്‌ തന്നെ നിൽപ്പുറപ്പിച്ചതോടെ കുങ്കിയാനങ്ങളുടെ സഹായത്തോടെയാണ്‌ തുറന്ന് വിട്ടത്‌. അമ്മക്കടുവയും കുട്ടിയും കാട്‌ കയറിയതായി വനം വകുപ്പ്‌ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വനം വകുപ്പ് മൈലമ്പാടിയില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടില്‍ കടുവക്കുഞ്ഞ് കുടുങ്ങിയത്.

മറ്റൊരു കടുവ കൂടി പ്രദേശത്തുണ്ടെന്നാണ് വനം വകുപ്പിന്റെ അനുമാനം.  മൈലമ്പാടിയില്‍ ഒരു കൂട് കൂടി സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News