Ravanaprabhu:’രാവണപ്രഭു’വിന്റെ 21 വര്‍ഷങ്ങള്‍….

രഞ്ജിത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘രാവണപ്രഭു'(Ravanaprabhu). ഐ വി ശശി സംവിധാനം ചെയ്ത ‘ദേവാസുരം’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമാണുള്ളത്. മംഗലശ്ശേരി നീലകണ്ഠന്റെ രണ്ടാം വരവും മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്ന എം എന്‍ കാര്‍ത്തികേയന്റെ മാസും ഒക്കെ രാവണപ്രഭുവിനെ കൂടുതല്‍ ജനപ്രിയമാക്കി.

മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടയ്ക്കല്‍ ശേഖരനുമൊക്കെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്. മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് നെപ്പോളിയന്‍ എന്ന നടനാണ്. ഇന്നസെന്റിന്റെ വാര്യര്‍ എന്ന കഥാപാത്രവും ജാനകിയായി വസുന്ധരയും, രേവതിയുടെ ഭാനുമതി, പോളേട്ടനായി എന്‍ എഫ് വര്‍ഗീസ് എന്നിങ്ങനെ മറക്കാനാകാത്ത കഥാപത്രങ്ങളാണ് സിനിമയില്‍ അണിനിരന്നത്. ഒപ്പം, ദേവാസുരത്തിലെ കഥാപാത്രങ്ങളേയും ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ സിനിമയെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.

മികച്ച സിനിമയ്ക്കും, മികച്ച പിന്നണി ഗായകന്‍ (യേശുദാസ്), മികച്ച സംഗീത സംവിധാനം എന്നീ നിലകളിലും ചിത്രത്തിന് ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 21 വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം എവര്‍ഗ്രീന്‍ ലിസ്റ്റില്‍ നില്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here