KSRTC: തമ്പാനൂരിൽ KSRTC ഫുഡ് ട്രക്ക്

കെഎസ്ആർടിസി(KSRTC)യുമായി സഹകരിച്ച് മിൽമ(milma) തുടക്കമിട്ട ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി(j chinchurani) നിർവഹിച്ചു. തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലാണ് മിൽമ ഫുഡ് ട്രക്ക് പ്രവർത്തനം ആരംഭിച്ചത്.

പൊളിക്കാനിട്ട കെഎസ്ആർടി ബസ്സ് രൂപമാറ്റം വരുത്തിയാണ് മിൽമ ഫുഡ് ട്രക്ക് നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ, മിൽമ തിരുവനന്തപുരം യൂണിയൻ മാനേജിങ് ഡയറക്ടർ ഡി എസ് കോണ്ട തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News