
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി എഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദെന്ന് കെ സി വേണുഗോപാല്‍. കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഗുലാം നബി ആസാദ് അയച്ച കത്തിൽ കത്തിൽ രണ്ട് പേജിൽ പറയുന്നത് അദ്ദേഹം വഹിച്ച പദവികളെക്കുറിച്ചാണ്. ഇത്രെയും പദവികൾ വഹിച്ചൊരാൾ പുതുതലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കുന്നതിൽ എന്തിനാണ് വിമുഖത കാണിക്കുന്നതെന്നും കെ സ് വേണുഗോപാല്‍ ചോദിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെ ആരാകും പാർട്ടി തലപ്പത്തേക്ക് എത്തുക എന്നതിൽ ആകാംക്ഷ ഇരട്ടിയായി. അധ്യക്ഷ പദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തള്ളാതെ ശശി തരൂർ എംപി(shashi tharoor). ഉണ്ടെന്നോ ഇല്ലെന്നോ പറയില്ലെന്നും മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും തരൂർ പറഞ്ഞു.
‘ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്ത് നിന്ന് ഒരാൾ വരട്ടെ’, തരൂർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യും. കോൺഗ്രസിലെ ജി 23 നേതാക്കൾ തരൂരിനെ മത്സരിപ്പിച്ചിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു പ്രതികരണം.
ഭരണത്തിൽ ഇല്ലെങ്കിലും കോൺഗ്രസ് പാർടിയിൽ ഇതുപോലൊരു തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങളുടെ ശ്രദ്ധ ലഭിക്കും. പല സ്ഥാനാർഥികൾ മുന്നോട്ട് വരട്ടെ. മൂന്നര ആഴ്‌ചക്കകം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. മത്സരിക്കുമോ, ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here