മീശക്കാരന് പിന്നാലെ ഫീനിക്‌സ് കപ്പിളും…ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ|Social Media

റീല്‍ ഹീറോസിന്റെ തനിനിറം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അടുത്തിടെ പീഡനക്കേസില്‍ അറസ്റ്റിലായ മീശക്കാരന്‍ എന്നറിയപ്പെടുന്ന ടിക്ടോക്ക് താരത്തിന് പിന്നാലെയാണ് ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ ദമ്പതികളെ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രോളില്‍ നിറയെ ഇപ്പോള്‍ ഹണിട്രാപ്പ് ദമ്പതികളാണ്…

മീശക്കാരനും ഫീനിക്‌സ് കപ്പിളുമൊക്കെ ഫില്‍റ്ററുകളിലൂടെയാണ് ആളുകളെ വലയിലാക്കിയത്. ഇവര്‍ക്കൊക്കെ നിരവധി ആരാധകരും ഫോളോവേഴ്‌സും ഉണ്ടെന്ന് അറിയുമ്പോള്‍ പലരും മൂക്കത്ത് വിരല്‍വെയ്ക്കുകയാണ്.

പൊലീസ് പിടിയിലായ ടിക് ടോക്ക് താരങ്ങളുടെ തനിനിറം മനസ്സിലാക്കിയ ട്രോളന്മാര്‍ സജീവമായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയ്ക്കുന്നുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ റീല്‍ ഹീറോസിന്റെ തനി നിറം തുറന്നു കാട്ടുന്ന ട്രോളുകളാണ്.

പൊലീസ് പിടിയിലായ ദേവുവും ഗോകുല്‍ ദീപും ചേര്‍ന്ന് വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു തട്ടിപ്പ് നടത്തിവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News